“ആദ്യ വിവാഹം വേർപിരിഞ്ഞപ്പോൾ അലറി കരഞ്ഞു, അടുത്ത ദിവസം കരയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു”; അമേയ നായർ

','

' ); } ?>

ഫ്ളവേഴ്സിലെ “മൂന്നു മണി പൂവ്”, ഏഷ്യാനെറ്റിലെ “കുടുംബ വിളക്ക്” തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ‘അമേയ നായർ’. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മിനി സ്‌ക്രീനിൽ തന്റേതായൊരിടം നേടിയെടുക്കാൻ അമേയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെ കുറിച്ചും, അതിനെ നേരിട്ടതിനെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് അമേയ. ചെറിയ പ്രായത്തിലാണ് വിവാഹം കഴിഞ്ഞതെന്നും, സെപ്പറേഷൻ സമയത്ത് കുടുംബം പോലും കൂടെ ഉണ്ടായിരുന്നില്ല എന്നും അമേയ പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

“എന്റെ 24ാമത്തെ വയസിലാണ് ഞാൻ ആദ്യ വിവാഹം വേർപിരിയുന്നത്. എന്റെ ബന്ധുക്കൾക്കെല്ലാം ഇഷ്‌‌ടമുള്ള കുട്ടിയായിരുന്നു ഞാൻ. പക്ഷെ എന്റെ സെപ്പറേഷൻ സമയത്ത് ഇത് മാറി മറിഞ്ഞു. എല്ലാവർക്കും ഞാൻ അഹങ്കാരിയും ധിക്കാരിയുമായി. ആ ബന്ധത്തിൽ എനിക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടാമത്തെ കുട്ടിക്ക് അന്ന് രണ്ട് വയസാണ്. ഞാനന്ന് പത്താം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ളയാൾ. വളരെ ചെെൽഡിഷ് ആയിരുന്നു . പെട്ടെന്നാണ് ലെെഫ് ട്വിസ്റ്റ് ആകുന്നത്. ഇനിയെന്ത് ചെയ്യും, എങ്ങനെ ജീവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. പാരന്റ്സും കെെയ്യൊഴിഞ്ഞ അവസ്ഥയായി”. അമേയ നായർ പറഞ്ഞു.

“പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. അന്നെനിക്ക് ചീറ്റ് ചെയ്യപ്പെട്ടതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോൾ എനിക്കങ്ങനെ തോന്നുന്നില്ല. അവർക്ക് സന്തോഷം കിട്ടുന്നത് അതാണെങ്കിൽ അതാണ് നല്ലത്. ഞാൻ ചെെൽഡിഷും അയാൾ പക്വതയുള്ള ആളുമായിരുന്നു. എന്നേക്കാൾ 10-12 വയസിന് മൂത്ത ആളാണ്. ഞാൻ തമാശ പറഞ്ഞിരിക്കുമ്പോൾ പുള്ളി സീരിയസായിരിക്കും. അങ്ങനെയുള്ള ചെറിയ കുഴപ്പങ്ങൾ തുടക്കം മുതലേ ഉണ്ടായിരുന്നു. വിവാഹമോചനത്തിന് ശേഷം പുറത്തിറങ്ങി മറെെൻ ഡ്രെെവിൽ വെച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ദിവസം കരയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു”. അമേയ നായർ കൂട്ടി ചേർത്തു.