“ഫോട്ടോ ഗ്രാഫർ ശരീരം കാണണമെന്ന് പറഞ്ഞു, സംവിധായകൻ പൊതു മധ്യത്തിൽ അപമര്യാദയായി പെരുമാറി”; വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

','

' ); } ?>

ചെറുപ്പത്തിൽ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ രാജേഷ്. “സഹോദരനൊപ്പം ഫോട്ടോയെടുക്കാൻ പോയപ്പോൾ തനിക്ക് അടിവസ്ത്രം ധരിക്കാൻ തന്നുവെന്നും, തന്റെ ശരീരം കാണണമെന്ന് ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടതായും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി. കൂടാതെ അയാൾ തന്റെ സഹോദരനെ പുറത്തിരുത്തുയായിരുന്നെന്നും, അയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയത് കൊണ്ട് സഹോദരനോട് പോലും പറയാതെ അവടന്ന് രക്ഷപെടുകയായിരുന്നെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഒരു പ്രിയ താരമാണ് ഐശ്വര്യ രാജേഷ്. തമിഴ്‍, തെലുങ്ക്, മലയാളം ഹിന്ദി സിനിമകളില്‍ ഐശ്വര്യ രാജേഷ് അഭിനനയിച്ചിട്ടുണ്ട്. പൊതുവെ പ്രൊഫഷനെ കുറിച്ച് സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്ന നടിയാണ് ഐശ്വര്യ രാജേഷ്. എന്നാല്‍ അടുത്തിടെ, ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവം ഐശ്വര്യ രാജേഷ് പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

”ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനോടൊപ്പമാണ് ഞാൻ പോയത്. സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി. എന്നെ അകത്തേയ്‍ക്ക് വിളിപ്പിച്ച് ലിംഗേറി ( lingerie) ധരിക്കാൻ തന്നു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്റെ ശരീരം കാണണമെന്ന്. ആ പ്രായത്തില്‍ ഇൻഡസ്‍ട്രി എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ച് നമുക്ക് അറിയില്ല. ഇവിടെ കാര്യങ്ങള്‍ അങ്ങനെയായിരിക്കുമെന്ന് കരുതി. പക്ഷേ എനിക്കെന്തോ അതില്‍ സംശയം തോന്നി. ആ വസ്‍ത്രം ധരിക്കാൻ നിക്ക് ന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നു. എത്ര പെണ്‍കുട്ടികളോട് അയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്‍തിട്ടുണ്ടാകും. ഈ സംഭവം ഒരിക്കലും ഞാൻ എന്റെ സഹോദരനോട് പറഞ്ഞിട്ടില്ല.” ഐശ്വര്യ രാജേഷ് പറഞ്ഞു.

അതുപോലെ ഒരിക്കൽ ഒരു സംവിധായകനും എന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. ഞാൻ കുറച്ച് മിനുട്ട് വൈകിയതേയുള്ളൂ. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വെച്ച് എന്നെ വഴക്ക് പറഞ്ഞു. വഴക്ക് പറഞ്ഞത് ഒരു പ്രശ്‍നമല്ല. എന്നാല്‍ മറ്റ് നടിമാരോട് തന്നെ താരതമ്യം ചെയ്‍തു തുടങ്ങിയതാണ് പ്രശ്‍നം. ഞാൻ ഒരു മിസ്‍റ്റേക്ക് വരുത്തിയാല്‍ പോലും പൊതുമധ്യത്തില്‍ ഒരാളെ ശകരാരിക്കുന്നത് ശരിയാണോ?.” ഐശ്വര്യ രാജേഷ് കൂട്ടിച്ചേർത്തു.” ഐശ്വര്യ രാജേഷ് കൂട്ടിച്ചേർത്തു.

എന്നാല്‍ ഫോട്ടോഗ്രാഫറുടെയും സംവിധായകന്റെയും പേര് വെളിപ്പെടുത്താൻ ഐശ്വര്യ രാജേഷ് തയ്യാറായില്ല.