
വസ്ത്ര ധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് ഇഷ്ടമുള്ള വസ്ത്രം താൻ ധരിക്കുമെന്നും, അതില്‍ മറ്റുള്ളവര്‍ക്കെന്താണെന്നും ഐശ്വര്യ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ അന്നത്തെ വിഡിയോയും കമന്റുകളുമൊന്നും താന്‍ കണ്ടിരുന്നില്ലെന്നും, എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നതെന്നും ഐശ്വര്യ ചോദിച്ചു. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു താരം.
”സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ്, വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടമായി, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ ആ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?.” ഐശ്വര്യ ലക്ഷ്മി ചോദിച്ചു.
നേരത്തെ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.