ഷോപ്പിങ് മാളില്‍ വെച്ച് അപമാനിച്ചെന്ന് യുവനടി

','

' ); } ?>

കൊച്ചി നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടുവെന്ന് യുവനടി. സമൂഹ മാധ്യമത്തിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പങ്കുവച്ചത്. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും നടി കുറിച്ചു. രണ്ടു യുവാക്കള്‍ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് കളമശേരി പൊലീസിന്റെ ശ്രമം. അതേസമയം സംഭവത്തില്‍ ഇരയായ നടി പരാതി നല്‍കാത്തതിനാല്‍ സ്വമേധയാ അന്വേഷിച്ച് നടപടിയെടുക്കാനാണു പൊലീസ് നീക്കം. അപമാനിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വനിതാ കമ്മീഷനും കേസില്‍ ഇടപ്പെട്ടിട്ടുണ്ട്. നടിയുടെ കുറിപ്പ് താഴെ…

‘ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി’, നടി കുറിച്ചു.