ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

','

' ); } ?>

 

നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് വിക്രത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തില്‍ ട്വീറ്റുകളാണ് എത്തിയത്. അതേസമയം നടന്റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.