
വിവാഹ മോചന ഹർജി ഫയൽ ചെയ്ത് നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത. ചെങ്കൽപ്പെട്ടിലെ ജില്ലാ കുടുംബ കോടതിയിൽ ചൊവ്വാഴ്ചയാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. ഏപ്രിൽ 20ന് വിജയ് യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഏപ്രിലിൽ ആണ് വിജയ് യുടെ മറ്റൊരു ബന്ധം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
1998ൽ യുകെയിൽ വെച്ചാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ്‌ക്ക് വലിയ തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.