“‘ഡിയർ കോമ്രേഡ്’ കാലം മുതലേ ഞാൻ സംഘടിത ആക്രമണം നേരിടുന്നുണ്ട്”; വിജയ് ദേവരകൊണ്ട

','

' ); } ?>

‘ഡിയർ കോമ്രേഡ്’ പുറത്തിറങ്ങിയ കാലം മുതൽ താൻ സംഘടികത ആക്രമണങ്ങൾ നേരിടുന്നുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിജയ് ദേവരകൊണ്ട. തന്റെ ശബ്ദം ഇത്രയും കാലം കേൾക്കപ്പെട്ടില്ലയെന്നും, തന്നെപ്പോലേയും തനിക്ക് ശേഷവും വരുന്നവർക്ക് വേണ്ടിയും തന്റെയും സ്വപ്‌നങ്ങൾ സംരക്ഷിക്കാൻ എങ്ങനെ കഴിയുമെന്ന് പല രാത്രികളും ഉറങ്ങാതെ ചിന്തിച്ചിരുന്നിട്ടുണ്ടെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. ചിരഞ്ജീവി ചിത്രം ‘മന ശങ്കരവരപ്രസാദ് ഗാരു’ എന്ന ചിത്രത്തിന് ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിങ്ങും വിലക്കിയ കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു താരം.

‘കോടതി വിധി കാണുമ്പോൾ ദുഃഖവും സന്തോഷവും ഒരുപോലെ വരുന്നു. പലരുടേയും കഠിനാധ്വാനവും സ്വപ്‌നങ്ങളും, മുടക്കിയ പണവും ഒരുപരിധിവരെ സംരക്ഷിക്കപ്പെടുന്നു എന്നറിയപ്പെടുന്നതിൽ സന്തോഷം. നമ്മുടെ ആളുകൾ തന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു എന്ന യാഥാർഥ്യം ഓർക്കുമ്പോഴാണ് ദുഃഖം. ഡിയർ കോമ്രേഡ് കാലം മുതലേ ഞാൻ സംഘടിത ആക്രമണം നേരിടുന്നു. എന്റെ ശബ്ദം ഇത്രയും കാലം കേൾക്കപ്പെട്ടില്ല. നല്ല സിനിമയെ ആർക്കും തടയാൻ കഴിയില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നോടൊപ്പം പ്രവർത്തിച്ച നിർമാതാവിനും സംവിധായകനും പ്രശ്‌നത്തിൻ്റെ വ്യാപ്തി പിന്നീട് മനസിലാക്കാൻ സാധിച്ചു.’ വിജയ് ദേവരകൊണ്ട കുറിച്ചു.

‘എന്നെപ്പോലേയും എനിക്ക് ശേഷവും വരുന്നവർക്ക് വേണ്ടിയും എന്റേയും അവരുടേയും സ്വപ്‌നങ്ങൾ സംരക്ഷിക്കാൻ എങ്ങനെ കഴിയുമെന്ന് പല രാത്രികളും ഞാൻ ഉറങ്ങാതെ ചിന്തിച്ചിരുന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇപ്പോൾ എല്ലാവർക്കും മനസിലായതും മെഗസ്റ്റാർ അഭിനയിച്ച സിനിമയ്ക്കുപോലും ഭീഷണിയുണ്ടെന്ന് കോടതി അംഗീകരിച്ചതിലും ഞാൻ സന്തുഷ്‌ടനാണ്.’ വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.