കൊവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തി തന്റെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി നടന്‍ സൂര്യ.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍ നഷ്ടമായി വീടുകളില്‍ തന്നെ കഴിയുകയാണ്.ഈ സാഹചര്യത്തിലാണ് താരം സഹായവുമായി എത്തുന്നത്.
ഫാന്‍സ് ക്ലബ്ബിലെ 250 പേര്‍ക്ക് 50000 രൂപ വച്ചാണ് താരം നല്‍കിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് സൂര്യ പണം അയക്കുകയായിരുന്നു. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
സൂര്യ നാകനായെത്തിയ സൂരറൈ പോട്രു ആണ് അടുത്തിടെ പുറത്തിറങ്ങിയ സൂര്യ ചിത്രം.സുധാ കോങ്കര ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിര്‍മ്മിച്ചത് സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2ഡി എന്റര്‍ടൈന്മെന്റും സിഖ്യ എന്റവര്‍ടൈന്മെന്റുമാണ്. ചിത്രത്തില്‍ സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി. ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേറുക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പം അഭിനയിച്ചത് ഒരു വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്‌സ് എന്ന ചിത്രം ശ്രദ്ധേയമായ ഒന്നായിരുന്നു.
2005 ല്‍ ഗജിനി എന്ന ചിത്രം വളരെ ശ്രദ്ധ നേടി. ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്രനിര്‍മ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീന്‍ എന്ന കമ്പനി ചെന്നൈയില്‍ ചലച്ചിത്രവിതരണവും നടത്തുന്നു. 2006 ലെ ജ്യോതികയോടൊപ്പം സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തിനു ശേഷം ജ്യോതികയെ വിവാഹം കഴിക്കുകയും ചെയ്തു.പിന്നീടുള്ള വാരണം ആയിരം, അയന്‍, സിങ്കം, സിങ്കം2 തുടങ്ങിയവ സൂര്യയുടെ വന്‍ വിജയം നേടിയ ചിത്രങ്ങളാണ്.പ്രസിദ്ധ നടനായ ശിവകുമാറിന്റെ പുത്രനായി ജനിച്ച സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയും നടനാണ്.
• News : @Suriya_offl Anna♥️ Has Donated a Sum of ₹5000 Each to His 250 Fans Club Members Who are Financially Struggling During this Pandemic/Lockdown. His Care & Love Towards Fans Was Never Ending & is Unconditional 😇🤩 @rajsekarpandian
© @polimernews pic.twitter.com/FO9n1t0skc
— Suriya Fans Club Kerala™ (@AKSFWA1) June 9, 2021