ഷൂട്ടിംഗിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ റോപ്പ് ക്യാം ഒടിഞ്ഞ് സൂര്യയുടെ തോളില്‍ ഇടിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അപകടത്തെ തുടര്‍ന്ന് ഷൂട്ടിംഗ് ഒരു ദിവസത്തേയ്ക്ക് നിര്‍ത്തി വച്ചു. നാളെ ഷൂട്ടിംഗ് പുനരാരംഭിക്കും. താരത്തിന് നിസാര പരിക്കുകളാണ് സംഭവിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.