”എനിക്ക് മുത്തശ്ശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വര്‍ഷമാണ് കടന്നുപോകുന്നത്. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി.” സൗഭാഗ്യ വെങ്കിടേഷ് കുറിച്ചു.
മുത്തശിയുമൊത്തുള്ള ചിത്രം സൗഭാഗ്യ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സൗഭാഗ്യയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മുത്തശ്ശി സുബ്ബലക്ഷ്മിയും താരാ കല്യാണും സൗഭാഗ്യവും അവരുടെ മകളും കൂടിയുള്ള നാല് തലമുറയുടെ പെണ്‍കരുത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.
താര കല്യാണും അമ്മയും മകളും നര്‍ത്തകികളായത് കൊണ്ടുതന്നെ മൂവരുമൊത്തുള്ള നൃത്തവിഡിയോകളും സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായ വാത്സല്യത്തിന് ഉറവിടമായ സുബ്ബലക്ഷ്മിയുടെ നഷ്ടം സൗഭാഗ്യയുടെ ജീവിതത്തിലെ തീരാനഷ്ടം തന്നെയാണ്.
ഇന്നലെയായിരുന്നു സുബ്ബലക്ഷ്മി അന്തരിച്ചത്. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു. നന്ദനം, രാപ്പകല്‍, കല്യാണ രാമന്‍ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു.