അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ സംഘടനയ്ക്ക് നല്‍കും; പ്രഖ്യാപനവുമായി സുരേഷ് ഗോപി

','

' ); } ?>

മിമിക്രി താരങ്ങളുടെ സംഘടനയാ മാ എന്ന സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് നടന്‍ സുരേശ് ഗോപി.കൊവിഡ് കാലത്ത് കഷ്ടപ്പെടുന്ന മിമിക്രി താരങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ പുതിയ പദ്ധതിയുമായി മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യും രംഗത്ത് എത്തിയിരുന്നു.

ഇതിനായി ഏഷ്യാനെറ്റ് ചാനലുമായി ചേര്‍ന്ന് മാ മാമാങ്കം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമാ മിമിക്രി താരങ്ങള്‍ക്കൊപ്പം നടന്‍ സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരം നടത്തിയിരിക്കുകയാണ്.മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് കാവല്‍ .ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിതിന്‍ രഞ്ജി പണിക്കറാണ് . നിഖില്‍ എസ് പ്രവീണ്‍ ക്യാമറ നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജിന്‍രാജ് ആണ് സംഗീതം നിര്‍വഹിക്കുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മിക്കുന്നത്.പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്ന മറ്റുള്ളവര്‍.രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും വേഷമിടുന്നു. ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.