“പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞു, സുഹൃത്തുക്കളായി തുടരും”; വിവാഹമോചിതനായെന്ന് അറിയിച്ച് നടൻ ഷിജു

','

' ); } ?>

നടനും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയുമായ ഷിജു എ ആറും, ഭാര്യ പ്രീതി പ്രേമും വിവാഹമോചിതരായി. ഷിജു തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നുമാണ് ഷിജു കുറിച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഷിജു മാധ്യമങ്ങളോടായും പറഞ്ഞു.

“ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും. ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി.” ഷിജു കുറിച്ചു.

2009ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതര മതസ്ഥരായ ഷിജുവും പ്രീതിയും വീട്ടുകാരുടെ എതിർപ്പുകളെല്ലാം മറികടന്നായിരുന്നു
വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. എയർഹോസ്റ്റസ് ആയിരുന്നു പ്രീതി. ഇവർക്കൊരു മകളുമുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 5ൽ ഷിജു മത്സരാർത്ഥിയായി എത്തുകയും ഫാമിലി വീക്കിൽ പ്രീതി എത്തുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു.
പതിനാല് വർഷത്തിലധികം നീണ്ട കരിയറിൽ സിനിമാ-സീരിയൽ രം​ഗത്ത് സജീവമായ ഷിജു തെലുങ്ക് ചിത്രങ്ങളിൽ ദേവി ഷിജു എന്ന പേരിലാണ് അറിയപ്പെടുന്നതെന്നാണ് വിവരം. ഇതിനടകം 50 ലധികം സിനിമകളിലും നിരവധി ജനപ്രിയ ടിവി സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1996ൽ മഹാപ്രഭു എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഷിജു പഴയ കാല സിനിമകളിൽ വില്ലനായും സഹോദരനായുമൊക്കെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ഇഷ്ടമാണ് നൂറ് വട്ടം എന്ന ചിത്രത്തിലെ ഷിജുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പടത്തിലെ ‘പൊന്നും പൂവും..’ എന്ന ​ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. കാലചക്രം, സിദ്ധാർത്ഥ, വാചാലം, കമ്മത്ത് & കമ്മത്ത്, സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ് തുടങ്ങി ഒട്ടനവധി സിനിമകളിൽ ഷിജു അഭിനയിച്ചിട്ടുണ്ട്