ഷൂട്ടിങ്ങിനിടെ നടൻ സാഗര്‍ സൂര്യയ്ക്ക് പരിക്ക്

','

' ); } ?>

ഷൂട്ടിങ്ങിനിടെ നടൻ സാഗര്‍ സൂര്യയ്ക്ക് പരിക്ക്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സാഗര്‍ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഹൊറര്‍- കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം ‘പ്രകമ്പന’ത്തിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്

‘പണി ‘എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സാഗര്‍ സൂര്യ. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും പാശ്ചാത്തലമായി ഒരുക്കുന്ന ചിത്രമാണ് പ്രകമ്പനം. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.