നിർമ്മാണരംഗത്തേക്ക് ചുവടുവച്ച് നടൻ രവി മോഹൻ; പ്രൊഡക്ഷൻ ഹൗസിന്റെ പേരും ലോഗോയും പുറത്തു വിട്ടു

','

' ); } ?>

നിർമ്മാണരംഗത്തേക്ക് ചുവടുവച്ച് നടൻ രവി മോഹൻ. പ്രൊഡക്ഷൻ ഹൗസിന്റെ പേരും ലോഗോയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രവി മോഹന്‍‌ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഉടനെ തന്നെ കമ്പനിയുടെ ബാനറിൽ ഒരു സിനിമ വരുമെന്ന സൂചനയും നടൻ നൽകിയിട്ടുണ്ട്. കമ്പനിയുടെ ലോഞ്ചിന് കമൽ ഹാസനെ ക്ഷണിക്കാനെത്തിയ നടന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നാണ് കമ്പിനിയുടെ ഔദ്യോഗിക ലോഞ്ച്.

നേരത്തെ നടൻ യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം രവി മോഹൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രവി മോഹൻ നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന കരാട്ടെ ബാബു, പരാശക്തി എന്നിവ പൂർത്തിയാക്കിയ ശേഷമാകും ഈ സിനിമയിലേക്ക് കടക്കുക എന്നാണ് റിപ്പോർട്ടുകൾ.