“ഇത് ആരാധനയല്ല, ഭ്രാന്താണ്”; ആൾകൂട്ടത്തിൽ പേടിച്ചരണ്ട് രാം ചരണിന്റെ മകൾ

','

' ); } ?>

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് പേടിച്ചരണ്ട് നടൻ രാംചരണിന്റെ മകൾ. സുരക്ഷാ ഉദ്യോഗസ്ഥരെയും മറി കടന്ന് തള്ളിക്കയറുന്ന ആരാധകർക്കിടയിലൂടെ ആശങ്ക നിറയുന്ന മുഖവുമായി രണ്ടു വയസ്സുകാരിയായ മകൾ ക്ലിൻ കാരയെ ചേർത്തുപിടിച്ച് നടന്നു നീങ്ങുന്ന രാം ചരണിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജനക്കൂട്ടത്തിന്റെ ബഹളം കണ്ട് ഭയന്നുപോയ കുഞ്ഞ് അച്‌ഛൻ്റെ തോളിൽ മുഖം ഒളിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മകളുടെ സുരക്ഷയിൽ ആശങ്കാകുലനായ രാം ചരൺ, ജനക്കൂട്ടത്തെ കൈകൊണ്ട് തടയുന്നതും വഴിയൊരുക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്

പുതുതായി ജനിച്ച ഇരട്ടക്കുട്ടികളെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് താരവും മകളും ആരാധകർക്കിടയിൽ പെട്ടത്. സുരക്ഷാ ഉദ്യോഗസ്‌ഥർ ഉണ്ടായിരുന്നിട്ടും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ആശുപത്രിക്ക് പുറത്ത്. സംഭവത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. താരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ സുരക്ഷ പോലും പരിഗണിക്കാത്ത ആരാധകരുടെ പെരുമാറ്റം ‘അപകടകരവും നിരുത്തരവാദപരവുമാണ്’ എന്ന് പലരും കുറിച്ചു. ഇത് ആരാധനയല്ല, ഭ്രാന്ത് ആണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഇരട്ടക്കുട്ടികളുടെ അച്ഛ‌ഛനായതിൻ്റെ സന്തോഷം ആരാധകരുമായി താരം പങ്കുവച്ചിരുന്നു. ജീവിതത്തിൽ ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്നാണ് ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിൽ താരം കുറിച്ചിരുന്നു.