എന്തൊരു അഭിനയമാണ് നിങ്ങളുടേത്; ജോജുവിനെ അഭിനന്ദിച്ച് രാജ്കുമാര്‍ റാവു

','

' ); } ?>

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. എന്തൊരു മികച്ച പ്രകടനമാണ് നിങ്ങളുടേതെന്നാണ് രാജ്കുമാര്‍ റാവു ജോജുവിനോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ്കുമാറിന്റെ പ്രതികരണം.

‘എന്തൊരു മികച്ച പ്രകടനമായിരുന്നു സര്‍ നിങ്ങളുടേത്. ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു. ഇത്തരം പെര്‍ഫോമന്‍സിലൂടെ ഞങ്ങളെപ്പോലുള്ളവരെ ഇനിയും അതിശയിപ്പിച്ചു കൊണ്ടിരിക്കുക’, രാജ്കുമാര്‍ റാവിന്റെ വാക്കുകള്‍.ജോജു തന്നെയാണ് ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് നായാട്ട്.പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.ചിത്രം തീയറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിക്ക് നല്‍കിയിരിക്കുന്നത്.തീയറ്ററില്‍ തന്നെ മികച്ച നീരുപക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്.

ദുല്‍ഖര്‍ നായകനായ ചാര്‍ലിക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് നായാട്ട്. ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജിനും നിമിഷ സജയനുമൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തിന്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പച്ചു.
മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.സംഗീതം വിഷ്ണു വിജയ്, ഗാനചന അന്‍വര്‍ അലി.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസുമായി ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.