ഈ വര്‍ഷം റിലീസ് ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചിച്ചു സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. എസ് ടി കെ ഫിലിമ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കയ്യടി നേടിയ ഒരു കഥാപാത്രമാണ് രാജേഷ് മാധവന്‍ അവതരിപ്പിച്ച ഓട്ടോ ഡ്രൈവര്‍ സുരേശന്‍. അതിഗംഭീര പ്രകടനമാണ് രാജേഷ് മാധവന്‍ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. ഒട്ടേറെ മലയാള ചിത്രങ്ങളിലെ ഹാസ്യ വേഷങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള രാജേഷ് മാധവനായിരുന്നു ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡിറക്ടറും.
ഇപ്പോഴിതാ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജേഷ് മാധവന്‍. അദ്ദേഹം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. പെണ്ണും പൊറാട്ടും എന്നാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഒരു കോമഡി ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എസ് ടി കെ ഫില്മിസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തിലെ താരങ്ങള്‍ ആരാണെന്നും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകന്‍ കൂടിയായി ജോലി ചെയ്തിട്ടുള്ള ആളാണ് രാജേഷ് മാധവന്‍.
എന്നാണ് രാജേഷ് മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.