കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നെന്ന് ആരോപണം; പോലീസിൽ പരാതി നൽകി നടൻ നാദിർഷ

','

' ); } ?>

കുളിപ്പിക്കാൻ പെറ്റ് ഹോസ്പിറ്റലിൽ കൊടുത്ത പൂച്ചയെ കൊന്നു എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി നടൻ നാദിർഷ. പരാതി കൊടുത്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പിന്തുണയും വിമർശനങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് നാദിർഷ.

“ഒരു പൂച്ച ചത്തുപോയതിനാണോ ഇത്ര സങ്കടമെന്ന് പറഞ്ഞ് നിങ്ങൾക്കതിനെ ലഘൂകരിക്കാനാകില്ല. സ്നേഹിച്ച് വളർത്തിക്കഴിഞ്ഞാൽ നമുക്ക് മക്കളെപ്പോലെ തന്നെയാകും ചിലനേരത്ത് പൂച്ചകളും. ഞങ്ങൾക്ക് ചക്കര അതുപോലെയായിരുന്നു. എന്റെ മക്കളായ ആയിഷയ്ക്കും ഖദീജയ്ക്കും പൂച്ചകളെന്നുവെച്ചാൽ ജീവനാണ്. “എന്നെപ്പോലെ ഭാര്യയ്ക്കും മക്കൾക്കും പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. എന്റെ അനുജൻ സമദും അരുമമൃഗങ്ങളെയും പക്ഷികളെയും ഏറെ സ്നേഹിക്കുന്നയാളാണ്. സമദ് ഒരുപാട് പൂച്ചകളെയും പക്ഷികളെയുമൊക്കെ പലയിടങ്ങളിൽനിന്ന് കൊണ്ടുവരുന്നയാളാണ്.ഖദീജയാണ് പലപ്പോഴും പൂച്ചയെ ഗ്രൂമിങ്ങിന് കൊണ്ടുപോകാറുള്ളത് ഖദീജയാണ് പരാതി എഴുതി പോലീസിന് കൊടുത്തതും. “പേർഷ്യൻ ഇനമായ ചക്കരയുടെ വിലയല്ല ഇവിടത്തെ പ്രശ്നം. നമ്മളെപ്പോലെ ജീവനുള്ള ഒരു മൃഗം തന്നെയായിരുന്നു ചക്കര. അതിന്റെ ജീവൻ അശ്രദ്ധ മൂലം കവർന്നെടുത്തതിലെ അവകാശ ലംഘനവും സങ്കടവുമാണ് എന്റെ പ്രശ്നം. ഓരോ ജീവനും വിലപ്പെട്ടതല്ലേ. പൂച്ചയ്ക്ക് അനസ്തീസ്യ കൊടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അത് മരണകാരണമാകും. ഇവിടെ സംഭവിച്ചതും അതുതന്നെ.

കൂടാതെ പൂച്ചയ്ക്ക് നേരിട്ട ദുരന്തത്തെ ഒരു ജീവന്റെ വിലയായി കാണണമെന്നും ഇനിയൊരു മിണ്ടാപ്രാണിക്കും ഈ ഗതി വരുത്തരുതെന്നും നാദിർഷ കൂട്ടിച്ചേർത്തു. നാദിർഷ പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം നടത്താനാണ് നാദിർഷയുടെ തീരുമാനം.