മോഹൻലാലിൻ്റെ വിവാഹ ചിത്രം പങ്കുവെച്ച് നടൻ മുകേഷ്

','

' ); } ?>

മോഹൻലാലിൻ്റെ വിവാഹ ചിത്രം പങ്കുവെച്ച് നടൻ മുകേഷ്. പഴയകാലത്തെ ഓർത്തെടുക്കുന്ന കുറിപ്പും ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിവാഹദിനത്തിൽ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും മംഗളങ്ങൾ നേരുന്ന മുകേഷിനെ ചിത്രത്തിൽ കാണാം.

“1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എൻ്റെ ഹെയർ സ്റ്റൈലും ശരീരപ്രകൃതവും. ലാലിൻ്റ വിവാഹത്തിൽ,’ എന്നായിരുന്നു ആമുഖമായി മുകേഷ് കുറിച്ചത്. സിൽക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലും വിവാഹ വേഷത്തിൽ സർവാഭരണവിഭൂഷിതയായി നിൽക്കുന്ന സുചിത്രയും ആരാധകർക്ക് കൗതുക കാഴ്ച‌യായി.

1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. തെന്നിന്ത്യയിലെ ചലച്ചിത്ര പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.