
താൻ രണ്ടര വർഷം ഗൃഹലക്ഷ്മിയിൽ പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. ‘ഏതെങ്കിലും വീട്ടിൽ പോയിട്ട് നല്ലൊരു ഭക്ഷണം കഴിച്ചാൽ അവരോട് ചോദിച്ചിട്ട് റെസിപ്പി എഴുതിയെടുക്കാറുണ്ടെന്നും, ഭാക്ഷണം പാചകം ചെയ്ത് മറ്റുള്ളവര്‍ക്ക് നല്‍കാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മോഹൻലാൽ പറഞ്ഞു. യൂണിടേസ്റ്റ് ഗോൾഡൻ നൈറ്റിന്റെ അവാർഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മി എന്ന മാഗസീനിൽ ഒരുപാട് പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ട്. നിങ്ങൾ ആരും ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാകില്ല. ഞാൻ ഏതെങ്കിലും വീട്ടിൽ പോയിട്ട് നല്ലൊരു ഭക്ഷണം കഴിച്ചാൽ, അത് എനിക്ക് ഇഷ്ടമായാൽ ഞാൻ ആ ഭക്ഷണത്തെ പാകം ചെയ്ത അമ്മയോടോ അവിടുത്തെ ആളുകളോടോ പോയി ചോദിച്ചിട്ട് എഴുതി എടുക്കാറുണ്ട്. ചിലപ്പോൾ വീട്ടിൽ ഉണ്ടാകും, അത് കഴിഞ്ഞിട്ട് ഞാൻ പബ്ലിഷ് ചെയ്യാറുമുണ്ട്. അപ്പോ തീർച്ചയായും നല്ല രസിപ്പികൾ കിട്ടിയാൽ വാങ്ങി തരൂ, ഞങ്ങളും കഴിക്കാം.’ മോഹൻലാൽ പറഞ്ഞു.
മോഹൻലാലിൻറെ പാചക മികവിനെ പറ്റി പല താരങ്ങളും മുമ്പ് പുറഞ്ഞിട്ടുമുണ്ട്. പൃഥ്വിരാജും ദുൽഖറും മുകേഷും അടക്കമുള്ള നിരവധി താരങ്ങള്‍ ലാലിന്റെ വെറൈറ്റി ഡിഷുകള്‍ കഴിച്ച് അനുഭവം പങ്കുവെച്ചിട്ടുള്ളവരുമാണ്. അതേസമയം, തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന L366 എന്ന സിനിമയുടെ പണിപ്പുരയിലാണ് നടൻ ഇപ്പോൾ. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്. ചിത്രം ഈ വര്‍ഷമോ അടുത്ത വര്‍ഷം തുടക്കത്തിലോ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം എത്തുന്ന പാട്രിയറ്റ്, കാമിയോ വേഷത്തിലെത്തുന്ന ഖലീഫ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.