“ഈ വിയോഗം വിശ്വസിക്കാനാകുന്നില്ല, എപ്പോഴും സ്നേഹത്തോടയും വാത്സല്യത്തോടേയും ഓർമിക്കപ്പെടും”; സി.ജെ. റോയ്‌യുടെ വിയോഗത്തിൽ മോഹൻലാൽ

','

' ); } ?>

കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകചെയർമാൻ സി.ജെ. റോയ്‌യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ.’സൗഹൃദത്തിനുപ്പുറമുള്ള ബന്ധമായിരുന്നു റോയിയോടുണ്ടായിരുന്നതെന്നും, റോയ് എപ്പോഴും സ്നേഹത്തോടയും വാത്സല്യത്തോടേയും ഓർമിക്കപ്പെടുമെന്നുംമോഹൻലാൽ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

‘പ്രിയ സുഹൃത്ത് സി.ജെ. റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ വിയോഗദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനുപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്നേഹത്തോടയും വാത്സല്യത്തോടേയും ഓർമിക്കപ്പെടും.’ മോഹൻലാൽ കുറിച്ചു.

ആദായനികുതിവകുപ്പ് റെയ്‌ഡിനിടെയാണ് സി.ജെ. റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി.ജെ. റോയ്യുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി.ജെ. റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി-ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവും കൂടിയാണ് സി.ജെ റോയ്.

സി.ജെ. റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ് ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ്. ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പി.യിൽ പ്ലാനിങ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 2000 കോടി രൂപയിലേറെ ആസ്‌തിയുള്ള കമ്പനിയായി വളർന്നു.

മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടേയാണ് നിർമാണരംഗത്തെത്തിയത്. ‘കാസനോവ’ വലിയ ഹിറ്റായില്ലെങ്കിലും പിന്നീട് ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ സിനിമകളും റോയ് നിർമിച്ചു.