നടന്‍ മേള രഘു അന്തരിച്ചു

','

' ); } ?>

നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ഏഴ് ദിവസത്തോളമായി അബോധവശ്ശായില്‍ തുടരുകയായിരുന്നു.മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1980ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലേക്ക് എത്തുനിന്നത്. രഘു നായകനായെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായിരുന്നു മേള. ചിത്രത്തില്‍ സര്‍ക്കസിലെ ബൈക്ക് റൈഡറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രമായിരുന്നു മേള.മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്.ഈ ചിത്രത്തിലൂടെയാണ് മേള രഘു ശ്രദ്ധേയനാകുന്നത്.തുടര്‍ന്നാണ് മേള രഘു എന്നറിയപ്പെട്ടത്.

മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിനു വേണ്ടി നിര്‍മിച്ച് 2021 ഫെബ്രുവരി 19-നു ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലര്‍ ചലച്ചിത്രമാണു ദൃശ്യം 2.2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആദ്യം തീയേറ്റര്‍ റിലീസാണു ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധികള്‍ മൂലം ആമസോണ്‍ പ്രൈം വീഡിയോ വഴി റിലീസ് ചെയ്യുകയായിരുന്നു.

ശ്രദ്ധേയനായ രഘു 35ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.