
പ്രശസ്ത മെക്സിക്കൻ നടൻ ജെറാർഡോ തരസീന അന്തരിച്ചു. 51വയസ്സായിരുന്നു. മുപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ 30ഓളം നാടകങ്ങളും നടന്റേതായുണ്ട്. മെക്സിക്കൻ സിനിമകളെ ലോകസിനിമയുമായി ബന്ധിപ്പിക്കാൻ ജെറാർഡോ പരിശ്രമിച്ചിരുന്നു. 2004ൽ ഇറങ്ങിയ ‘മാൻ ഓൺ ഫയർ’, 2001ൽ പുറത്തിറങ്ങിയ ‘ദ മെക്സിക്കൻ’, ‘ദി വയലിൻ’, ‘സിൻ നോംബൈ’ എന്നിവയാണ് ശ്രദ്ധേയ സിനിമകൾ
നാടകങ്ങളിലൂടെയാണ് ജെറാർഡോ സിനിമയിലെത്തിയത്. 1990കളോടെ സിനിമകളിൽ സജീവമായി. മെൽ ഗിബ്സൺ സംവിധാനം ചെയ്‌ത 2006ൽ ഇറങ്ങിയ ‘അപ്പോക്കലിപ്റ്റോ’യിലെ ‘മിഡിൽ ഐ’ എന്ന യോദ്ധാവായി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇതോടെ ആണ് നടൻ ആഗോളതലതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്‌ത ‘നാർകോസ്: മെക്സിക്കോ’ എന്ന സീരിസിലും ശ്രദ്ധേയവേഷം ചെയ്തിരുന്നു. സിരീസിലെ പാബ്ലോ അക്കോസ്‌റ്റ എന്ന വേഷം ജെറാർഡോയ്ക്ക് വലിയ ആരാധകവൃന്ദത്തെ സമ്മാനിച്ചിരുന്നു.