
നടന് ഗണപതിയുടെ സഹോദരന് ചിദംബരം ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജാന്‍ എ മന്’ ചിത്രത്തിന്റെ പൂജ നടന്നു.ലാല്‍, അര്ജുന് അശോകന്, ബാലു വര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, ഗണപതി, സിദ്ധാര്‍ത്ഥ് മേനോന്,അഭിരാം രാധാകൃഷ്ണന്, റിയ സൈറ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നടന് ഗണപതി ആദ്യമായി ഒരു സഹ രചയിതാവ്കൂടി ആയി എത്തുകുകയാണ് ചിത്രത്തിലൂടെ.
ചിദംബരം, ഗണപതി, സപ്നേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരി ആണ്.ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.