“ആദ്യമായി ഞാനൊരു സിനിമാ നടനാകുമെന്ന് പറഞ്ഞത് വിജയ് സാറാണ്”: ഫഹദ് ഫാസിൽ

','

' ); } ?>

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് ആണ് താനൊരു സിനിമാ നടനാകുമെന്ന് തന്നോട് ആദ്യമായി പറഞ്ഞതെന്ന് നടൻ ഫഹദ് ഫാസിൽ. തന്റെ പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിളി’ന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകൻ കെ.എസ് രവികുമാറിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാതലുക്ക് മര്യാദെ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിജയ് യെ ആദ്യമായി കാണുന്നത്. അന്ന് തനിക്ക് 12-13 വയസ്സായിരുന്നു പ്രായമെന്നും വെക്കേഷന് നാട്ടിൽ വന്നപ്പോഴാണ് ചിത്രീകരണ സ്ഥലത്ത് എത്തിയതെന്നും ഫഹദ് ഓർത്തു. അന്ന് അധികമൊന്നും സംസാരിച്ചില്ലെങ്കിലും സംസാരിച്ചതെല്ലാം സിനിമയെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും ഒരു ജ്വല്ലറിയുടെ പരസ്യചിത്രത്തിൽ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്.

ഫഹദിന്റെ വാക്കുകൾ;

‘ആദ്യമായി വിജയ് സാറിനെ കാണുന്നത് ‘കാതലുക്ക് മര്യാദെ’ സിനിമയുടെ സെറ്റിൽ വച്ചാണ്. അച്ഛന്റെ (ഫാസിൽ) സിനിമയായിരുന്നു. ഞങ്ങളുടെ വീട്ടിൽ വച്ചായിരുന്നു ഷൂട്ടിങ്. ഞാൻ വെക്കേഷന് വന്നതായിരുന്നു. അന്ന് എനിക്ക് 12–13 വയസ്സുകാണും. എന്നോട് ജീവിതത്തിൽ ആദ്യമായി ഒരു നടനാകുമെന്നു പറഞ്ഞത് വിജയ് സാർ ആണ്. അന്ന് അധികമൊന്നും സംസാരിച്ചില്ല. എന്നാൽ സംസാരിച്ചത് മുഴുവൻ സിനിമയെക്കുറിച്ചാണ്’,

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആണ് ഫഹദിന്റെ  ഏറ്റവും പുതിയ ചിത്രം. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നു.നേരത്തെ റിലീസായ ‘ഡോണ്ട് ട്രബിൾ ദി ട്രബിളി’ന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *