ആരാണീ സി.ഐ.ഡി രാംദാസ്, എന്റെ നമ്പര്‍ ആരാണ് അയാള്‍ക്ക് കൊടുത്തത്? ; ചോദ്യവുമായി ദുല്‍ഖര്‍

ഭ്രമം ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടും റിലീസ് ആയിരിക്കെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമം ട്രെയിലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്.ചിത്രത്തിന്റെ ട്രെയിലറില്‍ പൃഥ്വിരാജ് ‘ഞാന്‍ സി.ഐ.ഡി രാംദാസ്’ എന്ന പറയുന്ന ഭാഗമുണ്ട്. ആ ഭാഗം ലാപ്ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്.’ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,’ എന്ന ക്യാപ്ഷനോടു കൂടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.ഇതിന് ഉത്തരമെന്നോണം പൃഥ്വി പറഞ്ഞത് അതൊരു രഹസ്യമാണെന്നും സത്യം ഒക്ടോബര്‍ 7ന് വെളിപ്പെടുമെന്നുമാണ്.

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ അന്ധാദുന്‍ എന്ന ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് ഭ്രമം. പൃഥിരാജിനെ കൂടാതെ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ഭ്രമത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.ഛായാഗ്രാഹകന്‍ കൂടിയായ രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.

ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായ അന്ധാദുന്‍ എന്ന സിനിമയുടെ റീമേക്ക് ആണ് ഭ്രമം. ശ്രീറാം രാഘവന്‍ ആണ് അന്ധാദുന്‍ സംവിധാനം ചെയ്യ്തത്.ആയുഷ്മാന്‍ ഖുറാന ,തബു,രാധിക ആപ്‌തെ എന്നിവരായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി പൃഥ്വിരാജ് ആണ് മലയാളത്തില്‍ വേഷമിടുക,തബു അവതരിപ്പിച്ച അവതിരിപ്പിച്ച കഥാപാത്രമായിമംമ്ത മോഹന്‍ദാസും,രാധിക ആപ്‌തെയുടെ കഥാപാത്രമായി റാഷി ഖന്നയുമാണ് മലയാളത്തില്‍ എത്തുന്നത്.