“വിസ്മയ ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറട്ടെ, മക്കളുടെ വളർച്ച കാണാൻ പറ്റുന്നത് മാതാപിതാക്കളുടെ പുണ്യം”; ദിലീപ്

','

' ); } ?>

വിസ്മയ മോഹൻലാൽ ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറട്ടെയെന്നാശംസിച്ച് നടൻ ദിലീപ്. കൂടാതെ വിസ്മയ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പൂജക്ക് തന്നെ ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മക്കളുടെ വളർച്ച കാണാൻ കഴിയുന്നത് മാതാപിതാകകളെ സംബന്ധിച്ച് വലിയ കാര്യമാണെന്നും, പുണ്യമാണെന്നും ദിലീപ് കൂട്ടിച്ചേർത്തു. വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രമായ “തുടക്ക”ത്തിന്റെ കൊച്ചിയിൽ വെച്ച നടന്ന പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്.

“അത്രയേറെ സ്നേഹിക്കുന്ന ലാലേട്ടന്റെ കുടുംബത്തിൽ ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുമ്പോൾ അതിൻ്റെ ഭാഗമാവാൻ വിളിച്ചതിൽ ആത്മാർത്ഥമായ നന്ദി. ഈ വേദിയിൽ നിൽക്കുമ്പോൾ മായ, ലാലേട്ടന്റെ വിസ്മയ, സുചി ചേച്ചിയുടെ വിസ്മയ മലയാള സിനിമയുടെ, ഇന്ത്യൻ സിനിമയുടെ വിസ്മയമായ മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അതുപോലെതന്നെ ആന്റണിയുടെ മകൻ ആശിഷും മലയാള സിനിമയിൽ നല്ല വലിയൊരു താരമായി മാറട്ടെ. പിന്നെ അപ്പുവിന്റെ സിനിമ ഇന്ന് റിലീസ് ആവുകയാണ്. അപ്പോ ഓൾ ദി ബെസ്റ്റ്.” ദിലീപ് പറഞ്ഞു.

“1992-ലാണ് ഞാൻ ഉള്ളടക്കം എന്ന് പറഞ്ഞ സിനിമയിൽ അസിസ്റ്റന്റ് ആയിട്ട് ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത്. അന്ന് അതിന്റെ നിർമ്മാണം ബാലാജി സാറിന്റെ മകനായ സുരേഷ് ബാലാജി സാർ ആയിരുന്നു. ഇവിടെ ഇന്ന് ഏറ്റവും അഭിമാനമർഹിക്കുന്ന ഒരു കാര്യം സുചി ചേച്ചിയാണ്. ഇത്രയും വലിയ പ്രഗത്ഭനായ ഒരു വലിയ നിർമ്മാതാവിന്റെ അഭിനേതാവിന്റെ മകൾ, നമ്മളുടെ അഭിമാനമായ ലാലേട്ടൻ ഭർത്താവായിട്ട്, അതുപോലെ രണ്ട് കുട്ടികൾ അവർ രണ്ടുപേരും സിനിമയിലേക്ക് വരുന്നത്, അവരുടെ വളർച്ച നല്ല കാര്യങ്ങൾ കാണാൻ പറ്റുക എന്നൊക്കെ പറയുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു പുണ്യമാണ്”. ദിലീപ് കൂട്ടിച്ചേർത്തു.

അതേ സമയം ‘ഭ ഭ ബ’ യാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 18-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും മാസ്-കോമഡി-ആക്ഷന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും വേഷമിടുന്നുണ്ട്. മോഹൻലാലിന്റെ അഥിതി വേഷവും പ്രേക്ഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.