ചോദ്യം ചോദിക്കുമ്പോൾ കൃത്യത വേണം; യൂട്യൂബറോട് ക്ഷുഭിതനായി അർജുൻ അശോകൻ

','

' ); } ?>

യൂട്യൂബറുടെ ചോദ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടൻ അർജുൻ അശോകൻ. പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററിലെത്തിയപ്പോഴാണ് സംഭവം. അതൃപ്തി പ്രകടിപ്പിച്ച് പ്രതികരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പുതിയ ചിത്രമായ ‘മെൽകൗ അറ്റ് പോണ്ടിച്ചേരി’യുടെ ആദ്യ പ്രദർശനം കാണാനെത്തിയപ്പോഴായിരുന്നു സംഭവം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ‘ആഴ്ചയിൽ ആഴ്ചയിൽ സിനിമകൾ ഇറങ്ങുന്നത് വെല്ലുവിളിയായി കാണുന്നുണ്ടോ’ എന്ന യൂട്യൂബറുടെ ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്.

ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൃത്യത പാലിക്കണമെന്ന് അർജുൻ അശോകൻ ഓർമ്മിപ്പിച്ചു. “ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സിനിമയോ? ഇതിന് തൊട്ടുമുമ്പത്തെ ആഴ്ച എന്റെ ഏത് സിനിമയാണ് ഇറങ്ങിയത്? കാര്യങ്ങൾ പറയുമ്പോൾ കൃത്യമായി അവതരിപ്പിക്കണം. വ്യത്യസ്തമായ വേഷങ്ങൾ ചെയ്തില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പുണ്ടാകും. സിനിമയിൽ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്, അതൊരിക്കലും ഒരു വെല്ലുവിളിയായി കാണുന്നില്ല. വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ ലഭിക്കുമ്പോഴാണ് അത്തരമൊരു തോന്നലുണ്ടാകുന്നത്,” താരം വ്യക്തമാക്കി.

ചോദ്യങ്ങളുടെ രീതിയിൽ പ്രശ്നങ്ങളുണ്ടെന്നും മാന്യമായി ചോദിച്ചാൽ കൃത്യമായ മറുപടി നൽകുമെന്നും അർജുൻ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

സിനിമാ പ്രവർത്തകരോടുള്ള ചില യൂട്യൂബർമാരുടെ ചോദ്യങ്ങൾ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നടനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, തൊട്ടുമുമ്പത്തെ ആഴ്ച റിലീസ് ചെയ്ത ‘ഡിസ്കോ’ എന്ന ചിത്രത്തിൽ അർജുൻ പ്രധാന വേഷത്തിൽ എത്തിയിരുന്നതായും, ഈ വർഷം നടന്റേതായി പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ‘മെൽകൗ അറ്റ് പോണ്ടിച്ചേരി’യെന്നും ചൂണ്ടിക്കാട്ടി യൂട്യൂബറുടെ ചോദ്യം സ്വാഭാവികമാണെന്ന് വാദിക്കുന്നവരും കുറവല്ല.

‘‘ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് സിനിമയോ, ഇതിന്റെ മുമ്പത്തെ ആഴ്ച ഏതാ ഇറങ്ങിേയ? പറയുമ്പോൾ കൃത്യമായി ഫ്രേസ് ചെയ്ത് പറ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടെ, അല്ലെങ്കിൽ മടുത്ത് ആളുകൾ പൊയ്ക്കോളാൻ പറയും വീട്ടിലേക്ക്. നമ്മുടെ സ്വപ്നമാണ് സിനിമ നടനാകുക, അഭിനയിക്കുക എന്നത്. ഒരിക്കലും ഇതൊരു വെല്ലുവിളിയായി കരുതുന്നില്ല. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ വരുമ്പോഴാണ് അങ്ങനെ വെല്ലുവിളിയുണ്ടാകൂ. യഥാർഥത്തിൽ നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. ‘ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പടം ഇറങ്ങുന്നുണ്ടോ, ചാലഞ്ചിങ് ആണോ?’ മര്യാദയ്ക്ക് ചോദിച്ചാൽ പോരേ, നമ്മൾ പറയില്ലേ.’’–അർജുൻ അശോകന്റെ വാക്കുകൾ.

യൂട്യൂബറോട് ക്ഷുഭിതനാകുന്ന നടൻ അർജുൻ അശോകന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുതിയ ചിത്രമായ ‘മെൽകൗ അറ്റ് പോണ്ടിച്ചേരി’ ആദ്യ ഷോ കാണാൻ തിയറ്ററിലെത്തിയതായിരുന്നു അർജുൻ. മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഒരു യൂട്യൂബർ നടനെ ചൊടിപ്പിക്കുന്ന ഒരു ചോദ്യവുമായി എത്തിയത്. ‘ആഴ്ചയിൽ ആഴ്ചയിൽ സിനിമ ഇറങ്ങുന്നത് വെല്ലുവിളിയായി’ കാണുന്നുണ്ടോ എന്നായിരുന്നു ചോദ്യം.

ആഴ്ചയിൽ ആഴ്ചയിൽ തന്റെ ഏത് സിനിമയാണ് ഇറങ്ങുന്നതെന്നും നിങ്ങളുടെ ചോദ്യങ്ങളിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്നും അർജുൻ പ്രതികരിച്ചു.

വിഡിയോയിൽ നടനെ പിന്തുണച്ചും വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്. യൂട്യൂബർ ചോദിച്ചത് ശരിയായ ചോദ്യമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘ഡിസ്കോ’ എന്ന സിനിമയിൽ അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ വർഷം നടന്റേതായി പുറത്തിറങ്ങിയ അഞ്ചാമത്തെ സിനിമയാണ് ‘മെൽകൗ അറ്റ് പോണ്ടിച്ചേരി’. അതേസമയം സിനിമാക്കാരോട് യൂട്യൂബേഴ്സ് ചോദിക്കുന്ന ചില ചോദ്യങ്ങൾ അതിരുകടക്കുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.