
തന്റെ ആരോഗ്യ പ്രശനങ്ങളെ കുറിച്ച് തുറന്നു സംസാരിച്ച് നടനും മിമിക്രി കലാകാരനുമായ കണ്ണന് സാഗര്‍. ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ കൊടുക്കരുതെന്നും, തനിക്കിപ്പോൾ വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മര്യാദയ്ക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാന് വയ്യാത്ത അന്തരീക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
“ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത്. മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞു മുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവര്‍ന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാല്‍ അങ്ങ് കൊക്കയില്‍ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോള്‍ പുറത്ത് പോകുമെന്ന അവസ്ഥ മര്യാദക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമില്‍ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാന് വയ്യാത്ത അന്തരീക്ഷം. അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാല്‍ ഓടിവന്നു വിശേഷങ്ങള്‍ തിരക്കുന്നവരുടേയും കടന്നു കയറ്റം. അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളം കുടിക്ക് എന്ന ഉപദേശവും നല്കി അവര്‍ നടന്നകലും. ചിലര്‍ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും, മറ്റുചിലര്‍ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പര്‍ തരാമെന്നും ഒന്ന് വിളിച്ചാല്‍ മതി അസുഖം പമ്പകടക്കുമെന്നും. ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും, ദീര്‍ഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും.” കണ്ണൻ സാഗർ കുറിച്ചു.
“പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോള്‍ ആശുപത്രിയില്‍ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവള്‍ കിടക്കും രാത്രിയുടെ യാമങ്ങളില്‍ എപ്പഴോ അല്‍പ്പം ആശ്വാസം കിട്ടുമ്പോള്‍ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്നാല്ദിനങ്ങള്‍ വേദനയുടെസ്വര്‍ഗ്ഗലോകം കണ്ടത് ”മൂത്രത്തില്‍ കല്ല് ”അനുഭവിച്ചവര്‍ക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി. ഇപ്പോള്‍ വെള്ളമടി (ഒണ്‍ലി ജലം)തുടങ്ങി ടാങ്കില്‍ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോള്‍ ശരീരത്തിന്റെ അന്തരീക്ഷം മേഖാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തില്‍ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോള്‍ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ജലം അമൂല്യമാണ് അത് പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങള്‍ക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക.” കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.
മിമിക്രി വേദികളിലും സിനിമയിലും ടെലിവിഷനിലുമെല്ലാം സജീവമാണ് കണ്ണന് സാഗര്‍. കോമഡി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കണ്ണന് സാഗര്‍. താരത്തിന്റെ പ്രതികരണങ്ങളും അനുഭവക്കുറിപ്പുകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്.