തന്റെ പുതിയ ചിത്രത്തിലേക്ക് ഒരു വ്യത്യസ്ഥ കാസ്റ്റിങ്ങ് കോളുമായാണ് നടി മഞ്ജു വാര്യര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ പ്രധാന സാംസ്‌കാരിക വിനോദങ്ങളിലൊന്നായ വള്ളം കളിയെ ആസ്പദമാക്കി നവാഗതനായ ജിത്തു അഷ്‌റഫ് സംവിധായകനം ചെയ്യുന്ന ആരവം
എന്ന ചിത്രത്തിലേക്കാണ് മഞ്ജു കാസ്റ്റിങ്ങ് കോളുമായെത്തിയത്. ചിത്രത്തില്‍ നായകനായെത്തുന്നത് യുവനടന്‍ ടൊവീനോയാണ്. ചിത്രത്തിലേക്ക് ഒരു നായികക്കുള്ള കാസ്റ്റിങ്ങ് കോളുമായി ടൊവീനോ തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിലേക്ക് ഒരു കുട്ടനാട്ടുകാരായി അഭിനയിക്കാനുള്ള അവസരവുമായാണ് മഞ്ജു തന്റെ പേജിലൂടെ കാസ്റ്റിങ്ങ് കോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു വള്ളം കളി കാലത്തേക്ക് തുഴയാന്‍, കക്ക വാരാന്‍, മെതിക്കാന്‍, വല വീശാന്‍, എന്നിങ്ങനെ ഒരു പൂര്‍ണ കുട്ടനാട്ടുകാരനായി ജീവിക്കാനുള്ള അവസരം കൂടി ചിത്രമൊരുക്കുവെന്നാണ് മഞ്ജു പങ്കിട്ട പോസ്റ്ററില്‍ പറയുന്നത്. ചിത്രത്തിലേക്ക് ആവശ്യം 20നും അറുപതിനും വയസ്സിനിടയില്‍ പ്രായമുള്ളവരെയാണ്.
കൂടുതല്‍ വിവരങ്ങള്‍ പോസ്റ്ററില്‍ കാണാം..