ബിജു മേനോനും, പാര്‍വതിയും…. ‘ആര്‍ക്കറിയാം’ ടീസര്‍

','

' ); } ?>

പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ആര്‍ക്കറിയാം’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധാനം. സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബിജു മേനോനും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആര്‍ക്കറിയാം.സൈജു കുറുപ്പ്,ആര്യ സലിം തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒ.പി.എം ഡ്രീം മില്‍ സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .ജി. ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.