മുഹബത്തിന്റെ ഇശലുകളുമായി ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്

ഫൈസല്‍ ലത്തീഫ് സ്റ്റാന്‍ലി സി എസ് എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ നിഖില്‍ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആന്റണി വര്‍ഗീസ് നായകനായ ആന പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ടോവിനൊയും ആസിഫ് അലിയും നിമിഷ സഞ്ജയനും ചേര്‍ന്ന് പുറത്തിറക്കി.ഹൃദയത്തിലെ ദര്‍ശന’യ്ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിലെ സൂഫി സോങ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാന്റസി സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ചിത്രത്തില്‍ ആന്റണി വര്‍ഗീസിനൊപ്പം ബാലു വര്‍ഗീസ് ടി ജി രവി ലുക്മാന്‍ ഐ എം വിജയന്‍ അര്‍ച്ചന വാസുദേവ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അച്ചപ്പു മൂവി മാജിക്കിന്റെയും മാസ്സ് മീഡിയ പ്രൊഡക്ഷന്‍നും ചേര്‍ന്ന് നിര്‍മിക്കുന്ന ചത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും ജിത്ത് ജോഷി നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് മറ്റു പാട്ടുകളും പശചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആകെ ആറ് പാട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും. പ്രൊജക്റ്റ് ഡിസൈന്‍ അനൂട്ടന്‍ വര്‍ഗീസുമാണ്.

കോ പ്രാെഡ്യൂസര്‍ ഷോണി സ്റ്റിജോ സെബാസ്റ്റിയന്‍, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള & ജിത് ജോഷി . മനു മഞ്ജിത് , ജോ പോള്‍ , ഷാക്കില അബ്ദുല്‍ വഹാബ് എന്നിവരുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് , ഹിഷാം അബ്ദുല്‍ വഹാബ് എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, പ്രൊഡ്കഷന്‍ എക്‌സിക്യൂട്ടീവ് പ്രശാന്ത് നാരായണന്‍, കല ജയന്‍ ക്രയോണ്‍ ,മേക്കപ്പ് ജിത്തു പയ്യന്നൂര്‍ ,വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ് ,അസ്സോസിയേറ്റ് ഡയറക്ടര്‍ സേതുനാഥ് കൃഷ്ണകുമാര്‍ , സാന്‍വിന്‍, സ്റ്റില്‍സ് സന്തോഷ് പട്ടാമ്പി , പരസ്യക്കലഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര, മീഡിയ മാര്‍ക്കറ്റിംഗ് അരുണ്‍ പൂക്കാടനും ചെയ്യുന്നു. ഒമ്പത് വയസ്സുകാരന്റെ സാങ്കല്പിക ചിന്തകളിലൂടെ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.