ആമിയ്ക്കും കാര്‍ബണിനും പുരസ്‌കാരം: കമലും ബീനാ പോളും രാജി വെയ്ക്കണം

ആമിയ്ക്കും കാര്‍ബണിനും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. കമലും ബീനാ പോളും രാജി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ..

ഇത്രയും ഇന്‍ഫ്‌ലുവെന്‍ഷ്യല്‍ ആയിട്ടുള്ള ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരു ജനാധിപത്യ സ്ഥാപനത്തിന്റെ ആകെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ചില്ലറ ഉളുപ്പില്ലായ്മയൊന്നും പോര. നീതി എന്നത് ഒരു വിശ്വാസവും കൂടിയാണ്. ഈ അവാര്‍ഡുകള്‍ക്ക് കൂടുതല്‍ അര്‍ഹരാണെന്ന് കരുതുന്ന ആളുകള്‍ ഇവ സ്വജനപക്ഷപാതം കൊണ്ട് അട്ടിമറിക്കപ്പെട്ടതാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? ഒന്നുകില്‍ ബീനാപോളും കമലുമൊക്കെ ഈ സ്ഥാനം രാജിവെക്കണം അല്ലെങ്കില്‍ സ്വന്തം വ്യക്തിതാല്പര്യം പ്രത്യക്ഷത്തില്‍ നിഴലിക്കുന്ന സിനിമകള്‍ അവാര്‍ഡിനയക്കരുത് എന്ന നിയമം പാലിക്കണം. ഇത് വെള്ളരിക്കാപ്പട്ടണമല്ല.