
കാന്താര ചാപ്റ്റർ 1 കണ്ടുകൊണ്ടിരിക്കെ അസാധരണമായ പ്രകടനങ്ങൾ പ്രകടിപ്പിച്ച് യുവതി. ദേഹത്ത് ഗുളികൻ കയറിയ രീതിയിലുള്ള പ്രകടനങ്ങളാണ് യുവതി പ്രകടിപ്പിച്ചത് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കർണാടകയിലെ ഹാവേരി തിയേറ്ററിലാണ് സംഭവം. ആളുകൾ തിയേറ്ററിൽ യുവതിക്കു ചുറ്റും കൂടി നിന്ന് വെള്ളം നൽകുന്നതും വിഡിയോയിൽ കാണാം. നേരത്തെ സമാനമായി ബെംഗളൂരുവിലെ ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ പ്രകടനവും വാർത്തകളിൽ ഇടം നേടിയിരുന്നു. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികൻ അയാളുടെ അകത്ത് കയറിയതാണോ എന്നൊക്കെയുള്ള അഭിപ്രായങ്ങളായിരുന്നു ആ
വീഡിയോക്ക് ലഭിച്ചിരുന്നത്.
സിനിമ ഇറങ്ങും മുന്നേ പ്രചരിച്ച അഭ്യൂഹങ്ങൾ എല്ലാം ശരി ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അതേസമയം, ആദ്യ ദിവസം പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിലെ നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയെന്ന് റിപ്പോർട്ടുകളുണ്ട്. നെറ്റ് കളക്ഷനാണ് ഇത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 6 കോടിക്കടുത്ത് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.