ഒരു മലയാളിയൊരുക്കിയ വിസ്മയം; പ്രഭാസ് ചിത്രത്തിന് സെറ്റ് ഇട്ടതിനെ കുറിച്ച് ആർട്ട് ഡയറക്ടർ

','

' ); } ?>

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “രാജാസാബിന്” സെറ്റിട്ടത് മലയാളിയായ തലശ്ശേരിക്കാരൻ ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാരാണ്. ഇപ്പോൾ സെറ്റിനെ കുറിച്ചും അതുണ്ടാക്കിയെടുത്തതിനെ കുറിച്ചും സംസാരിക്കുകയാണ് രാജീവൻ നമ്പ്യാർ. എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാനാണ് തനിക്കിഷ്ടമെന്നും ഗോസ്റ്റ്‌ലി ഫീൽ കിട്ടാൻ വേണ്ടി ചെയ്തതിനെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു.

‘എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാനാണ് എനിക്കിഷ്ടം, ഇതിൽ ആ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാൻ വേണ്ടി കളർ, ഷേപ്പ്, എല്ലാം വ്യത്യസ്തമാക്കി, കോർണേഴ്‌സ് വേണ്ടാന്ന് വെച്ചു, എല്ലാ സൈഡും കർവ്ഡാണ്.അത് ഒരു ഗോസ്റ്റ്‌ലി ഫീൽ കിട്ടാൻ വേണ്ടിയിട്ടാണ്. എല്ലാ സെറ്റിലും വ്യത്യസ്തമാവാനാണ് എനിക്ക് ഇഷ്ടം. ഏകദേശം 42,000 സ്‌ക്വയർ ഫീറ്റ് വലുപ്പമുണ്ടാകും പാലസിന്,’ രാജീവൻ പറഞ്ഞു.

അതുപോലെ ടീസറിൽ പ്രത്യക്ഷപ്പെടുന്ന പാലസും അതിന്റെ എക്‌സടെൻഷനും ഡിസൈന് ചെയ്യാനും പണിയാനുമായി മാസങ്ങളെടുത്തെന്നും ഒരുപാട് പണിക്കാരുടെ ആവശ്യം വന്നെന്നും അദ്ദേഹം പറഞ്ഞു. ‘ഏകദേശം രണ്ടു മാസം കൊണ്ടാണ് ഈ പാലസിന്റെ സെറ്റ് മാത്രം പണിതെടുത്തത്. ഫ്‌ളോറുൾപ്പടെ. 1200 ആളുകളെയായിരുന്നു ചില ദിവസങ്ങളിൽ ഞാൻ കണ്ടത്. ഡിസൈന് കുറച്ചധികം ദിവസം എടുത്ത്. ഏകദേശം 11 ഡിസൈൻ ചെയ്തു ഈ പാലസിന് വേണ്ടി. പാലസ് എക്‌സ്‌ടെൻഡിനാണ് കുറച്ചുകൂടി സമയമെടുത്തത്. 56 ഡിസൈനോളം അതിന് വേണ്ടി ചെയ്തു,’ രാജീവൻ നമ്പ്യാർ കൂട്ടിച്ചേർത്തു.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹൊറർ കോമഡി വിഭാഗത്തിലെത്തുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച റെസ്‌പോൺസാണ് ലഭിക്കുന്നത്. വലിയ കാൻവാസിൻ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന രാജാസാബിലെ പാലസും മറ്റ് സെറ്റുകളെല്ലാം തന്നെ ആകർഷണം നേടിയിരുന്നു. വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ഈ വർഷം ഡിസംബർ അഞ്ചിനാണ് തിയേറ്ററിലെത്തുന്നത്. മാളവിക മോഹനൻ നിധി അഗർവാൾ എന്നിവരാണ് നായികാവേഷങ്ങളിലെത്തുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.