“ശ്രുതിയുള്ളതുകൊണ്ടു മാത്രമാണ് മകളിന്നും ജീവനോടെയിരിക്കുന്നത്,”; ശ്രുതി ഹാസനെ കുറിച്ച് കുറിപ്പുമായി കുടുംബം

','

' ); } ?>

നടി ശ്രുതി ഹാസന്റെ കാരുണ്യപൂർവമായ ഇടപെടലിനെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഒരു കുടുംബം. എംഎസ്എംഡി(Mendelian Susceptibility to Mycobacterial Diseases) എന്ന ജനിതകരോഗമുള്ള മകൾക്കായി ശ്രുതി ഹാസൻ നൽകിയേ സഹായത്തെകുറിച്ചാണ് കുടുംബം പറഞ്ഞിരിക്കുന്നത്. ‘ശ്രുതിയുള്ളതുകൊണ്ടു മാത്രമാണ് തങ്ങളുടെ മകൾ ജീവിച്ചിരിക്കുന്നതെന്നും, ശ്രുതിയുടെ പ്രൈവറ്റ് സ്പേസിലേക്ക് ക്ഷണിച്ചതുതന്നെ അപൂർവമായ സമ്മാനമാണെന്നുംഅവർ കുറിച്ചു. തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ കുട്ടിക്കൊപ്പമുള്ള ശ്രുതിയുടെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“ശ്രുതിയുള്ളതുകൊണ്ടു മാത്രമാണ് തങ്ങളുടെ മകൾ ജീവിച്ചിരിക്കുന്നത്. 2023-ൽ ജനിച്ച മകൾക്ക് 2025-ൽ മജ്ജ മാറ്റി വെക്കേണ്ടി വന്നിരുന്നു. അന്ന് ദൈവത്തെപ്പോലെ മുന്നിലെത്തിയത് ശ്രുതിയാണ്. മകളെ പെട്ടെന്ന് ആശുപത്രിയിലാക്കിയപ്പോൾ ശ്രുതിയും ടീമുമാണ് എല്ലാ സഹായവുമായി എത്തിയത്. മകൾക്ക് മികച്ച വൈദ്യസഹായം നൽകാനായത് ശ്രുതി കാരണമാണ്, വൈകാരികമായും സാമ്പത്തികമായും ഞങ്ങളെ സഹായിച്ചു.”

അത് കഴിഞ്ഞ് ശ്രുതിയുടെ പ്രൈവറ്റ് സ്പേസിലേക്ക് ക്ഷണിച്ചതുതന്നെ അപൂർവമായ സമ്മാനമായിരുന്നു. കൂടിക്കാഴ്ച്ച വാക്കുകൾക്കതീതമായിരുന്നു. അവിടെ കുടുംബത്തേപ്പോലെയാണ് സ്വീകരിച്ചത്. മകളോട് വളരെ ക്ഷമയോടെയും ആത്മാർഥതയോടെയും പെരുമാറി. അത്രത്തോളം വിനീതയായ പെൺകുട്ടിയാണ് ശ്രുതി ഹാസൻ“, കുറിപ്പിൽ പറയുന്നു.