കാണികളെ ഹരം കൊള്ളിക്കാനായി സൂപ്പര്‍ താരങ്ങള്‍ പയറ്റുന്ന പല അടവുകളും നമ്മള് സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവയെ എല്ലാം വെല്ലിക്കൊണ്ട് തന്റെ സാഹസിക റാമ്പ് വാക്കിലൂടെ തരംഗമാവുകയാണ് ബോളിവുഡ് നടന് അക്ഷയ് കുമാര്‍. ആമസോണ്‍ പ്രൈം വീഡിയോ ഒരുക്കുന്ന ഒരു വെബ് സീരീസിന് വേണ്ടിയാണ് അക്ഷയ് കുമാര്‍ തന്റെ ദേഹത്ത് തീയൊഴിച്ച്് വേദിയില്‍ പ്രത്യക്ഷനായത്. പിന്നീട് വേദിയിലൂടെ ഒരു റാമ്പ് വാക്ക് ചെയ്ത് കാണികള്‍ക്ക് മുന്നില്‍ പ്രത്യക്ഷനായ അദ്ദേഹം തന്റെ നിര്‍മ്മാതാവിന് ഒരു ഹാന്‍ഡ് ഷെയ്ക്കും നല്‍കിയാണ് വേദിയില്‍ നിന്നിറങ്ങിയത്..!
ആമസോണ്‍ പ്രൈം വീഡിയോയും അബന്‍ഡന്‍ഷ്യ എന്റര്റ്റെയ്ന്മെന്റ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദ എന്‍ഡ് എന്ന വെബ് സീരീസിന്റെ പ്രമോഷനായാണ് താരം സ്റ്റേജില്‍ തീയൊഴിച്ച് പ്രത്യക്ഷപ്പെട്ടത്. തന്റെ പേജിലൂടെ ഈ സാഹസികതയുടെ ചിത്രങ്ങള്‍ പങ്കുവെച്ച അദ്ദേഹം ഇതൊരു തുടക്കം മാത്രം എന്നാണ് പോസ്റ്റിനൊപ്പം എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും ആരാധകരെ കയ്യിലെടുക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം…!
വീഡിയോ കാണാം…