സിനിമയിലും പുറത്തുമായുള്ള തന്റെ സാഹസിക ജീവിത രീതിയിലൂടെ സിനിമയ്ക്ക് പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. ഇപ്പോള്‍ അഭിനയം മാത്രമല്ല സ്‌കൈഡൈവിങ്ങും തനിക്ക് ഏറെ പ്രിയമാണെന്ന് തെളിയിച്ചുകൊണ്ട് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. ഇന്‍സ്റ്റഗ്രാമിലാണ് സാഹസിക യാത്രയുടെ വീഡിയോ ടൊവിനോ പങ്കുവെച്ചത്.
റാസ് അല്‍ ഖൈമയിലെ ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ ‘ജബല്‍ ജൈസ്’ സിപ് ലൈനിലൂടെയാണ് ടൊവിനോ തന്റെ സാഹസികയാത്ര നടത്തിയത്. ലോകത്തിലുള്ള ഏറെ വേഗതയേറിയ സിപ് ലൈനുകളിലൊന്ന് കൂടിയാണ് ജബല്‍ ജൈസ് സിപ് ലൈന്‍. 2.83 കിലോമീറ്ററാണ് നീളം. സമുദ്രനിരപ്പിന് 1,680 മീറ്റര്‍ ഉയരത്തിലാണിത്.
രസകരമായ കമന്റുകളുമായി ആരാധകര്‍ വീഡിയോയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. ‘മലയാളികളുടെ സൂപ്പര്‍മാന്‍’ എന്നാണ് നിരവധി പേര്‍ ടൊവിനോയെ വിശേഷിപ്പിച്ചത്. അലര്‍ച്ച കേള്‍ക്കാതിരിക്കാനല്ലേ വീഡിയോയ്ക്കിടയില്‍ ബിജിഎം കുത്തികയറ്റിയതെന്നാണ് മറ്റൊരാളുടെ ചോദ്യം. ”ഈ പോയ ഐറ്റം എവിടെയെങ്കിലും കാല്‍ കുത്തിയോ”, ”താനാണെങ്കില്‍ കഴിയുമ്പോഴേക്കും പെട്ടിയില്‍ കയറ്റേണ്ടിവരുമായിരുന്നു”, ”പൊളി മച്ചാന്‍” എന്നിങ്ങനെ നിരവധി രസകരമായ കമന്റുകള്‍ വീഡിയോക്ക് താഴെയുണ്ട്. 2016ലെ തന്റെ രസകരമായ ഒരു സ്‌കൈ ഡൈവിങ്ങ് വീഡിയോയും ടൊവീനോ ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
ആ പോയത് സൂപ്പര്‍മാനോ…? ആരാധകരെ ഞെട്ടിച്ച് ടൊവീനോയുടെ സിപ് ലൈന്‍ യാത്രയുടെ വീഡിയോ….