ദിലീപ് തന്റെ വക്കീല്‍ വേഷവുമായെത്തുന്ന ചിത്രം ‘കോടതി സമക്ഷം ബാലന് വക്കീല്‍’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഉള്‍പ്പെടുത്തിയ ജ്യൂക്ക് ബോക്സ് പുറത്തിറങ്ങി. ചിത്രത്തിലെ നാല് ഗാനങ്ങളുമടങ്ങിയ ജ്യൂക്ക് ബോക്സ് ദിലീപ് തന്നെയാണ് തന്റെ പേജിലൂടെ പങ്കുവെച്ചത്. അതേ സമയം ചിത്രത്തിലെ തേന്‍ പനിമതിയേ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോയും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്.
ഹരിനാരായണന് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. ‘ജീവാംശമായ്’ എന്ന ശ്രേദ്ധയമായ ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകന് ഹരി ശങ്കര്‍, പ്രണവം ശശി, സാഷ തിരുപതി, യാസിന് നിസാര്‍, ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ‘ചെരാതുകള്‍’ എന്ന മനോഹര ഗാനത്തിലൂടെ
ശ്രദ്ധേയായ സിതാര കൃഷ്ണകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ദിലീപ് ഏറെ നാളുകള്‍ക്ക് ശേഷം ഒരു ഫാമിലി ത്രില്ലറുമായെത്തുന്ന കോടതി സമക്ഷം ബാലന് വക്കീല്‍ ഫെബ്രുവരി 21 തിയ്യേറ്ററുകളിലെത്തും..
ജ്യൂക്ക് ബോക്സ് കേള്‍ക്കാം…
‘തേന്‍ പനിമതിയേ’ എന്ന വീഡിയോ സോങ്ങ്..