മലയാളികളായ തങ്ങളുടെ ആരാധകരെക്കൊണ്ട് സമ്പന്നരാണ് നടന് സലീം കുമാറും ബോളിവുഡ് നടി സണ്ണി ലിയോണും. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന ആദ്യ മലയാളചിത്രം രംഗീല യുടെ കാത്തിരിപ്പിലാണ് താരങ്ങളുടെ ആരാധകര്‍. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇരുവരും ചേര്‍ന്നെടുത്ത ഒരു തകര്‍പ്പന്‍ ഫോട്ടോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. രംഗീലയുടെ ഗോവയിലുള്ള ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ചിത്രത്തില്‍ സണ്ണിയും സലീമും പരസ്പരം വിരല്‍ ചൂണ്ടിക്കൊണ്ട് പരസ്പരം നോക്കി നര്‍മ്മത്തോടെ ചിരിക്കുന്ന ചിരിക്കുന്ന ഒരു രംഗമാണുള്ളത്. ഇരുവരുടെയും നര്‍മ്മത്തില്‍ പൊതിഞ്ഞ ചിരി തന്നെയാണ് ചിത്രത്തിന്റെ ഭംഗിയായി മാറിയത്. തന്റെ പേജിലൂടെ സലീം കുമാര്‍ പോസ്റ്റിയ ഫോട്ടോയ്ക്ക് ആരാധകരുടെ കയ്യില്‍ നിന്നും കമന്റുകളുടെ പൊടിപൂരമാണ് ലഭിച്ചിരിക്കുന്നത്. പലര്‍ക്കും ചിത്രം കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് കല്യാണ രാമനിലെ പ്യാരിയെയും ഭവാനിയെയും. ‘ഭവാനി മനസ്സ് വെച്ചാല്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം….’, ‘കുട്ടി എന്ത് ചെയ്യുന്നു… അമ്മയെ സഹായിക്കുന്നു…’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഫഹദ് ഫാസിലിന്റെ ‘മണിരത്നം’ സംവിധാനം ചെയ്ത സന്തോഷ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രംഗീല’. ഇതില്‍ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷന്‍. ഇന്ത്യയിലെ പ്രധാന താര റാണിമാരില്‍ ഒരാളായ സണ്ണി, നാലു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെ എന്തായാലും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്തായാലും ഈ വരുന്ന വാലെന്റൈന്‍സ് ദിനത്തില്‍ തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി വീണ്ടും കൊച്ചിയില്‍ എത്തുകയാണ് സണ്ണി.
”എവിടെയോ കണ്ട് മറന്ന പോലെ….?!” വൈറലായി സണ്ണിയുടെയും സലിം കുമാറിന്റെയും ഫോട്ടോ…