ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. സംവിധായകനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയിരിക്കും. താരനിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ മറുപടി. മലയാളത്തിലെ ഒറിജിനല്‍ പതിപ്പില്‍ നിന്ന് ചില അഭിനേതാക്കള്‍ ഹിന്ദി റീമേക്കിലും എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം.
അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്
','' );
}
?>