ആരാധകരോട് പാലഭിഷേകം നടത്താന്‍ ആവശ്യപ്പെട്ട നടന്‍ ചിമ്പുവിനെതിരെ രൂക്ഷവിമര്‍ശനം

','

' ); } ?>

തന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തണം എന്ന് ആഹ്വാനം ചെയ്ത നടന്‍ ചിമ്പുവിനെതിരെ രൂക്ഷവിമര്‍ശനം. തമിഴ്‌നാട്ടിലെ പാല്‍ വ്യാപാരി അസോസിയേഷനാണ് താരത്തിനെതിരേ രംഗത്തെത്തിയത്. കുട്ടികള്‍ക്കു കൊടുക്കാന്‍ പോലും പാല്‍ ഇല്ലാത്തപ്പോഴാണ് ബക്കറ്റില്‍ പാലഭിഷേകം നടത്താന്‍ പറയുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. നടനെതിരേ സംഘടന പൊലീസില്‍ പരാതി നല്‍കി.

പുതിയ ചിത്രം വന്താ രാജാവാ താന്‍ വരുവേനിന്റെ റിലീസ് ആഘോഷമാക്കണമെന്നാണ് ഫാന്‍സുകാരോട് താരം ആവശ്യപ്പെട്ടത്. ഇതു വരെ ആരും വയ്ക്കാത്ത തരത്തിലുള്ള ഫ്‌ളക്‌സും കട്ടൗട്ടും വയ്ക്കണമെന്നും പാല്‍ കവറിനു പകരം ബക്കറ്റിലാക്കി തന്നെ ഒഴിച്ച് അഭിഷേകം ചെയ്ത് വേറെ ലെവലില്‍ തന്നെ ആഘോഷിക്കണമെന്നും വീഡിയോയില്‍ എത്തി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ചില സമയങ്ങളില്‍ കുട്ടികള്‍ക്കു പോലും പാല്‍ നല്‍കാന്‍ തികയുന്നില്ല. സിനിമ റിലീസ് ചെയ്യുന്ന ദിവസം കാലങ്ങളായിപിന്‍തുടരുന്ന ഈ പാലഭിഷേകം നിര്‍ത്തണമെന്നാവശ്യവുമായി 2015 മുതല്‍ അധികൃതരെ സമീപിക്കുന്നതാണെന്ന് പാല്‍ വ്യാപാരി അസോസിയേഷന്‍ വ്യക്തമാക്കി. ഇത്തരം ആഹ്വാനങ്ങള്‍ ചിമ്പുവിന്റെ ഫാന്‍സും മറ്റ് നടന്മാരുടെ ഫാന്‍സും തമ്മില്‍ പ്രശ്‌നമുണ്ടാവാനും നാട്ടില്‍ കലാപമുണ്ടാകാന്‍ കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ രാത്രികാലങ്ങളില്‍ പാല്‍പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന അന്നു മോഷ്ടിക്കപ്പെടുന്നവയുടെ എണ്ണം കൂടും. ഇപ്പോള്‍ ചിമ്പുവിനെപ്പോലെയുള്ള നടന്‍മാര്‍ പാലഭിഷേകം ചെയ്യൂ എന്ന് പറഞ്ഞു രംഗത്തു വരുമ്പോള്‍ പ്രശ്‌നം വീണ്ടു വഷളാവുകയാണ്. രാത്രി പെട്രോളിങ്ങിലൂടെയും മറ്റും പാല്‍ക്കടകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.