ഫഹദ് ഫാസിലിനൊപ്പം സായ് പല്ലവി, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

','

' ); } ?>

ഫഹദ് ഫാസിലും സായ്പല്ലവിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താര നിരയാണുള്ളത്.

ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. ഈ.മൗ.യൗവിന് ശേഷം പി.എഫ് മാത്യൂസ് രചന നിര്‍വഹിച്ച ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ ഊട്ടിയാണ്.