
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം പറയുന്ന നാന് പെറ്റ മകനില്‍ സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യു എത്തുന്നു. സജി.എസ്. പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. മിനോണാണ് അഭിമന്യുവായി എത്തുക. ശ്രീനിവാസന്, സിദ്ധാര്‍ത്ഥ് ശിവ, സുരേഷ് കുമാര്‍, മുത്തുമണി, സരയു, മെറീന മൈക്കിള്‍, മാല പാര്‍വതി, രേവതി എന്നിവരാണ് മറ്റ് താരങ്ങള്‍. ക്യാമറ കുഞ്ഞുണ്ണി.എസ്.കുമാര്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, മുരുകന് കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്നു.