അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം വിശ്വാസത്തിലെ ഏറെ ഹിറ്റായ ‘അടിച്ച്തൂക്ക്’എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര അജിത്തിന്റെ നായികയായി എത്തിയ ചിത്രത്തില്‍ അനിഘയും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. റോബോ ശങ്കര്‍,തമ്പി രാമയ്യ,യോഗി ബാബു,ജഗപതി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡി ഇമാനായിരുന്നു വിശ്വാസത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. സത്യ ജ്യോതി ഫിലിംസായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.
ഗാനം കാണാം..