മികച്ച സംഗീത വീഡിയോയ്ക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ‘ചാരുലത’യ്ക്ക്

','

' ); } ?>

ഈ വര്‍ഷത്തെ മികച്ച സംഗീത വീഡിയോയ്ക്കുള്ള സത്യജിത്ത് റേ പുരസ്‌കാരം ‘ചാരുലത’യ്ക്ക്. ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം കൊല്‍ക്കത്തയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മലയാളികള്‍ ഏറ്റവുമധികം ആസ്വദിച്ച പ്രണയ ഗാനങ്ങളിലൊന്നായിരുന്നു ചാരുലത.

ശ്രുതി നമ്പൂതിരിയുടെ വരികള്‍ക്ക് സുധീപ് പലനാടാണ് ഈണം നല്‍കിയിരിക്കുന്നത്. ചാരുലതയില്‍ അഭിനയിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ബിജിപാല്‍, എഴുത്തുകാരന്‍ ഹരിനാരായണന്‍, നര്‍ത്തകി പാര്‍വതി മേനോന്‍ എന്നിവരാണ്.