”മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആള്‍ ഞാനാണ്, അവരുടെ എനര്‍ജിയോട് നമുക്ക് ഒരിക്കലും മാച്ച് ചെയ്യാനാകില്ല”: ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആയ വ്യക്തി താനാണെന്നും, അമിതമായ സ്നേഹപ്രകടനങ്ങളും ‘പാമ്പറിങ്ങും’ ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടമല്ലെന്നും നടൻ ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ ‘തേവര’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇന്നത്തെ തലമുറയിലെ കുട്ടികളുടെ കാഴ്ചപ്പാടുകൾ പഴയതിൽ നിന്നും ഏറെ വ്യത്യസ്തമാണെന്നും, അവരുടെ എനർജിയുമായി മാതാപിതാക്കൾക്ക് ഒരിക്കലും ഒത്തുപോകാൻ കഴിയില്ലെന്നും ധ്യാൻ പറഞ്ഞു. കുട്ടികളുടെ വ്യക്തിപരമായ ഇടങ്ങളിലേക്ക് കടന്നുചെല്ലുന്നതും, അനുവാദമില്ലാതെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. തമാശ പറയുമ്പോൾ പോലും മകളുടെ മൂഡ് നോക്കിയാണ് സംസാരിക്കാറുള്ളതെന്നും, ഇറുക്കി കെട്ടിപ്പിടിക്കുമ്പോൾ ‘അൺകംഫർട്ടബിൾ’ ആണെന്ന് മകൾ പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ധ്യയ്ക്ക് വീട്ടിലേക്ക് കടന്നുവരുന്ന ‘അച്ഛൻ’ എന്നൊരു വ്യക്തി മാത്രമാണ് മകളുടെ കാഴ്ചപ്പാടിൽ താനെന്നും ധ്യാൻ തമാശരൂപേണ പറഞ്ഞു.

തന്റെ അഭിമുഖങ്ങൾ ‘ക്രിഞ്ച്’ ആണെന്നും വായിൽ തോന്നിയത് വിളിച്ചുപറയുന്നയാളാണെന്നും വീട്ടിലുള്ളവർ തന്നെയാണ് കരുതുന്നതെന്നും ധ്യാൻ വ്യക്തമാക്കി. അമ്മയും ഭാര്യയും മകളും അടങ്ങുന്ന വീട്ടുകാർക്ക് തന്നോട് വലിയ വിലയൊന്നുമില്ലെന്നും, പുറത്തേക്ക് പോകുമ്പോൾ വായിൽ തോന്നിയത് വിളിച്ചുപറയരുതെന്ന് അമ്മ പറയാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വീട്ടുകാരുടെ ഈ നിലപാടിൽ കാര്യമുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

ധ്യാനിന്റെ വാക്കുകൾ

”മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് ആള്‍ ഞാനാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ എനര്‍ജിയോട് നമുക്ക് ഒരിക്കലും മാച്ച് ചെയ്യാനാകില്ല. ഓവറായി പാമ്പര്‍ ചെയ്യുന്നതും സനേഹിക്കുന്നതുമൊന്നും ഒരു പരിധിയുടെ അപ്പുറത്തേക്ക് അവരെ തൊടുക, കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക, അവരുടെ സ്‌പേസിലേക്ക് കടക്കുകയൊന്നും കുട്ടികള്‍ക്ക് ഇഷ്ടമല്ല. നമ്മള്‍ അവരെ ഫോഴ്‌സ് ചെയ്യുന്നത് പോലെയാണ്.

സത്യത്തില്‍ നമ്മള്‍ അവരെ ഓവറായി സ്‌നേഹിക്കുന്നത് പോലും അവര്‍ക്ക് ബുദ്ധിമുട്ടാണ്. ഓവര്‍ സ്‌നേഹം വേണ്ട. ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും തമാശ പറയുമ്പോഴും കുട്ടിയുടെ മൂഡ് നോക്കണം. അവള്‍ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ ഞാന്‍ വന്ന് എന്തെങ്കിലും ചെയ്താല്‍ പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ് എന്ന് പറയും. ഞാനൊന്ന് ഇറുക്കി കെട്ടിപ്പിടിച്ചാല്‍, ഐ ഫീല്‍ ലിറ്റില്‍ അണ്‍കംഫര്‍ട്ടബിള്‍ എന്ന് പറയും. പണ്ടത്തെ അവസ്ഥയൊന്നുമല്ല ഇപ്പോള്‍. ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടുകള്‍ വേറെയാണ്. എന്റെ മകള്‍ കണ്ട ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്. സന്ധ്യാസമയത്ത് കയറി വരുന്ന ഒരു മനുഷ്യന്‍, പേര് അച്ഛന്‍.”

‘

എന്റെ ഇന്റര്‍വ്യുകള്‍ ക്രിഞ്ച് ആണെന്നും വെറും അലമ്പാണെന്നും വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്ന ഒരുത്തന്‍, വായ പോയ കോടാലി എന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്നവരാണ് എന്റെ വീട്ടിലുള്ളത്, എന്റെ അമ്മ, എന്റെ മകള്‍, എന്റെ ഭാര്യ. ഞാന്‍ ഇറങ്ങുമ്പോള്‍ അമ്മ പറയും, വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയരുത് എന്ന്. അവര്‍ക്ക് എന്നെ യാതൊരു വിലയുമില്ല. അതില്‍ കാര്യവുമുണ്ട്.”