അനുമതിയില്ലാതെ മൊബൈല്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചു’ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമാതാവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നെറ്റ്ഫ്ലിക്സും പ്രതിപ്പട്ടികയിൽ

','

' ); } ?>

കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയിൽ സ്വകാര്യ വ്യക്തിയുടെ മൊബൈൽ ഫോൺ നമ്പർ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിൽ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. നിർമാതാവ് മാർട്ടിൻ പ്രക്കാട്ട്, സിനിമ സ്ട്രീം ചെയ്ത നെറ്റ്ഫ്ലിക്സ്, മെറ്റ പ്ലാറ്റ്‌ഫോം, സീ എൻ്റർടെയ്ൻമെൻ്റ് തുടങ്ങിയവരെ പ്രതികളാക്കി കേസെടുക്കാനാണ് എറണാകുളം സെൻട്രൽ പൊലീസിന് കോടതി നിർദേശം നൽകിയത്.

വ്യക്തിവിവര മോഷണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ഇലക്ട്രോണിക്സ് വഴിയുള്ള വഞ്ചന എന്നിവയ്ക്ക് പുറമെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി കേസെടുക്കാനാണ് ഉത്തരവ്. ആവശ്യമായ മുൻകരുതലുകളില്ലാതെ തൻ്റെ നമ്പർ സിനിമയിൽ ഉൾപ്പെടുത്തിയതായും, ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയതോടെ ഫോൺ വിളികൾ വലിയ ശല്യമായി മാറിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുപോലും നിരന്തരം ഭീഷണി കോളുകൾ വരുന്നുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

നമ്പർ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അണിയറപ്രവർത്തകർ തയ്യാറായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നമ്പറിൻ്റെ യഥാർത്ഥ ഉടമ കോടതിയെ സമീപിച്ചത്.