‘വാഷ് റൂം ഇല്ല, മൂത്രമൊഴിച്ചിരുന്നത് വാട്ടർ ബോട്ടിലില്‍’; ദുരവസ്ഥ തുറന്നു പറഞ്ഞ് രമ്യ കൃഷ്ണന്‍

','

' ); } ?>

സിനിമയിലെ തന്റെ തുടക്കകാലത്ത് ഷൂട്ടിങ് സെറ്റുകളിൽ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി രമ്യ കൃഷ്ണൻ. അന്ന് കാരവാനുകളോ വൃത്തിയുള്ള ശുചിമുറികളോ ഇല്ലായിരുന്നുവെന്നും അംബാസിഡർ കാറുകളാണ് വസ്ത്രം മാറാനും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്നതെന്നും താരം വെളിപ്പെടുത്തി. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് പഴയകാല സിനിമാ സെറ്റുകളിലെ ദുരവസ്ഥ രമ്യ കൃഷ്ണൻ പങ്കുവെച്ചത്.

അന്ന് വാഷ്‌റൂം സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ബിസ്‌ലറി വാട്ടർ ബോട്ടിലുകളാണ് ഉപയോഗിച്ചിരുന്നതെന്ന് രമ്യ ഓർത്തെടുക്കുന്നു. “ഇത് തുറന്നുപറയുന്നത് ശരിയാണോ എന്നുപോലും എനിക്കറിയില്ല. നടിമാർ അന്ന് അത്രയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു,” താരം പറഞ്ഞു. രാത്രി വൈകിയുള്ള ഷൂട്ടിങ്ങുകളിൽ സമയം ലാഭിക്കാനും കൃത്യസമയത്ത് സെറ്റിലെത്താനും വേണ്ടി മേക്കപ്പും ഹെയർ സ്റ്റൈലിങ്ങും താൻ സ്വയം പഠിച്ചെടുത്തതായും രമ്യ വ്യക്തമാക്കി. കാറിലിരുന്ന് ഒരു മണിക്കൂറിനുള്ളിൽ മേക്കപ്പ് പൂർത്തിയാക്കിയാണ് പലപ്പോഴും ലൊക്കേഷനിലേക്ക് എത്തിയിരുന്നത്.

എന്നാൽ പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് രമ്യ കൃഷ്ണൻ ചൂണ്ടിക്കാട്ടി. അന്നത്തെ താരങ്ങൾ കടന്നുപോയ കഷ്ടപ്പാടുകളുടെ ഫലമായാണ് ഇന്നത്തെ തലമുറയ്ക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുന്നത്. “ഞങ്ങൾ അനുഭവിച്ചതിന്റെ നാലിലൊന്നു പോലും ഇന്നത്തെ നടിമാർക്ക് നേരിടേണ്ടി വരുന്നില്ല. എല്ലാം വളരെ എളുപ്പവും സൗകര്യപ്രദവുമായി മാറി. ഇന്നത്തെ നടിമാർ ശരിക്കും ഭാഗ്യവതികളാണ്. ഞാൻ അല്പം നേരത്തെയാണോ സിനിമയിലേക്ക് വന്നതെന്ന് ഇടയ്ക്ക് ചിന്തിക്കാറുണ്ട്,” രമ്യ കൃഷ്ണൻ കൂട്ടിച്ചേർത്തു.

രമ്യയുടെ വാക്കുകൾ

“നടിമാര്‍ ഒരുപാട് വെല്ലുവിളികളാണ് നേരിടുന്നത്. ഇത് പറയുന്നത് ശരിയാണോ എന്നു പോലും എനിക്കറിയില്ല. കാരവനും ബാത്ത് റൂമും ഒന്നുമില്ലാത്ത കാലം ഒന്ന് ചിന്തിച്ചു നോക്കണം. അംബാസിഡര്‍ കാറായിരുന്നു അന്ന് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ബിസ്‌ലറി വാട്ടര്‍ ബോട്ടില്‍ ആയിരുന്നു വാഷ്‌റൂം ആയി ഉപയോഗിച്ചിരുന്നത്.

എന്റെ മേക്കപ്പും ഹെയറും ചെയ്യാന്‍ ഞാന്‍ തന്നെ പഠിച്ചു. ലേറ്റ് നൈറ്റ് ഷൂട്ട് വന്നാല്‍ സമയം ലാഭിക്കാമല്ലോ. കൃത്യസമയത്ത് എത്താനുമാകും. അതിനായി കാറില്‍ തന്നെ മേക്കപ്പ് ചെയ്യും. ഒരു മണിക്കൂറില്‍ തന്നെ എല്ലാം ചെയ്ത് തീര്‍ക്കണം. അന്ന് ഞങ്ങള്‍ കടന്നു പോയ അവസ്ഥയില്‍ നിന്നെല്ലാം ഒരുപാട് മാറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്.

അന്ന് ഞങ്ങള്‍ കടന്നു പോയ കഷ്ടപ്പാടുകളാണ് ഇന്ന് സൗകര്യമായി മാറിയത്. ഞങ്ങള്‍ അനുഭവിച്ചതിന്റെ നാലില്‍ ഒന്നു പോലും ഇന്നത്തെ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നില്ല. എല്ലാം ലളിതവും എളുപ്പവുമായിരിക്കുന്നു. ഇന്നത്തെ നടിമാര്‍ അനുഗ്രഹീതരാണ്. ഞാന്‍ കുറച്ച് നേരത്തെ ഇന്‍ഡസ്ട്രിയിലേക്ക് വന്നുവോ എന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്.”