“വിണ്ണിലെ നക്ഷത്രങ്ങളിൽ കുറിക്കപ്പെട്ടവൾ.. ‘താര റെയ്ൻ സംഗീത്'”; മകൾക്ക് പേരിട്ട് സംഗീത് പ്രതാപ്

','

' ); } ?>

ആദ്യ കണ്മണിക്ക് പേരിട്ട് നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും. ‘താര റെയ്ൻ സംഗീത്’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നവംബർ മൂന്നിനായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.

കുഞ്ഞിന്റെ മനോഹരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് സംഗീതും ആൻസിയും പേര് വെളിപ്പെടുത്തിയത്. “വിണ്ണിലെ നക്ഷത്രങ്ങളിൽ കുറിക്കപ്പെട്ട്, ഒരു കുളിർമഴ പോലെ ഞങ്ങളിലേക്ക് പെയ്തിറങ്ങിയവളാണ് നീ… പൊടീ, നീ ഞങ്ങളുടെ കൊച്ചുനക്ഷത്രമാണ്, ഞങ്ങളുടെ കുഞ്ഞുറാണിയാണ്; ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളം സംഭവിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ പുണ്യമാണ് നീ” എന്ന ഹൃദയസ്പർശിയായ കുറിപ്പും ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. വെള്ളത്തുണിയിൽ പൊതിഞ്ഞ് ഉറങ്ങുന്ന കുഞ്ഞിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി സഹപ്രവർത്തകരും ആരാധകരും ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നുണ്ട്.

അതേസമയം, സംഗീത് പ്രതാപ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹലോ ഡിയർ’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രം നിർമിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ്. സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.